
ഗ്രാൻഡ് ബ്യൂട്ടനോൾ ചലഞ്ച് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എംസി² ഫൗണ്ടേഷൻ ഡയറക്ടറും സിഇഒയുമായ സന്ദീപ് മഹേശ്വരിയും, സി-ക്യാമ്പിൻ്റെ ഡയറക്ടർ-സിഇഒ ഡോ. തസ്ലിമാരിഫ് സയ്യിദും ഒപ്പുവയ്ക്കുന്നു.
മുംബൈ: ഇന്ത്യയിൽ ജൈവ ബ്യൂട്ടനോൾ (ബയോ-ബ്യൂട്ടനോൾ) ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി എംസി² ഫൗണ്ടേഷൻ 12.5 കോടി രൂപ സമ്മാനവും ഗ്രാന്റും ഉൾപ്പെടുന്ന ഗ്രാൻഡ് ബ്യൂട്ടനോൾ ചലഞ്ച് പ്രഖ്യാപിച്ചു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ പിന്തുണയോടെയുള്ള ഈ ദേശീയ നവീകരണ പദ്ധതിക്ക് എച്ച്പിസിഎൽ, ഒഎൻജിസി, ഐഒസിഎൽ, ബിപിസിഎൽ, ഗെയിൽ, ഓയിൽ ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ പൊതുമേഖലാ ഊർജ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.
സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും സ്വദേശീയ ബയോ-ബ്യൂട്ടനോൾ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയിൽ 5 കോടി രൂപ സമ്മാനമായും 7.5 കോടി രൂപ ഗ്രാന്റായും നൽകും. സി-ക്യാമ്പ് നടപ്പാക്കൽ, മെന്ററിംഗ് പങ്കാളിയായും സെന്റർ ഫോർ ഹൈ ടെക്നോളജി (സിഎച്ച്ടി) സാങ്കേതിക പങ്കാളിയായും പ്രവർത്തിക്കും. അപേക്ഷകൾ ഓഗസ്റ്റ് 15 വരെ സ്വീകരിക്കും.
Photo Courtesy - Google











